ശുചിത്വ സാഗരം, സുന്ദര തീരം; ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് തീരപ്രദേശത്തെ ഏകദിന പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന യജ്ഞത്തില്‍ പങ്കെടുത്തത് നൂറ് കണക്കിന് പേര്‍


Advertisement

ചേമഞ്ചേരി: കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥപനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന ‘ശുചിത്വ സാഗരം സുന്ദര തീരം’ പദ്ധതിയുടെ ഭാഗമായി ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ തീരപ്രദേശം ശുചീകരിച്ചു. വാർഡ് 17ൽ കേളി പരിസരത്ത് വെച്ച് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ് ഉദ്ഘാടനം ചെയ്തു.

Advertisement

‘ശുചിത്വ സാഗരം, സുന്ദര തീരം’ പദ്ധതിയുടെ രണ്ടാംഘട്ടമായി ഏകദിന തീര ശുചീകരണ ക്യാമ്പയിനാണ് ഇന്ന് നടന്നത്‌. മത്സ്യ സമ്പത്തിന്റെ വികസനവും തീരസംരക്ഷണവും ലക്ഷ്യമിട്ട് കടലും കടലോരവും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണിത്‌.

Advertisement

വാർഡ് മെമ്പർ അബ്ദുള്ളക്കോയ വി.അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് പ്രെമോട്ടർ ഷമീം സ്വാഗതം പറഞ്ഞു. ഷിബിൽ രാജ് താവണ്ടി, സുരേഷ് മാട്ടുമ്മൽ, ഷിജു താവണ്ടി, രാജൻ എം.കാപ്പാട്, ഇന്ദു ലേഖ, നസീമ, ഷൈജ, നീഷ്മ, അഞ്ജലി, സോന എന്നിവർ സംസാരിച്ചു.

ഹരികർമ്മസേന – കുടുംബശ്രീ – തൊഴിലുറപ്പ് പ്രവർത്തകർ, മത്സ്യ തൊഴിലാളികൾ, രാഷ്ട്രീയ, സാംസ്കാരിക പ്രവർത്തകർ, വിദ്യാർത്ഥികൾ തുടങ്ങി നൂറ് കണക്കിന് പേർ പരിപാടിയിൽ പങ്കാളികളായി.

Advertisement

Description: Clean ocean, beautiful beach; Kappad one-day plastic eradication campaign completes