പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ചേമഞ്ചേരിയിലെ ഹരിതകര്‍മ്മസേനാ അംഗങ്ങളുടെ മക്കളെ അനുമോദിച്ച് ക്ലീന്‍ കേരള കമ്പനി


Advertisement

കൊയിലാണ്ടി: ക്ലീന്‍ കേരള കമ്പനിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ജില്ലയിലെ ഹരിതകര്‍മ്മസേനാ അംഗങ്ങളുടെ മക്കള്‍ക്കുള്ള അനുമോദനവും ക്യാഷ് പ്രൈസ് വിതരണവും നടന്നു. പൂക്കാട് ഫ്രീഡം ഫൈറ്റേഴ്‌സ് ഹാളില്‍ നടന്ന പരിപാടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു.

Advertisement

ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.ഷീല അധ്യക്ഷയായിരുന്നു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ ആശംസയര്‍പ്പിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സന്ധ്യഷിബു, വി.കെ.അബ്ദുള്‍ ഹാരിസ്, അതുല്യ ബൈജു, ജില്ലാ ശുചിത്വ മിഷന്‍ കോ ഓഡിനേറ്റര്‍ സി.കെ.സരിത്ത്, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ പി.കെ. സുരേഷ് കുമാര്‍, പി.അതുല്യ എന്നിവര്‍ സംസാരിച്ചു.

Advertisement
Advertisement

Summary: Clean Kerala Company felicitates the children of Haritakarma sena members of Chemancherry who have scored high marks in the examinations.