യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കൊയിലാണ്ടി എം.എല്‍.എയുടെ ഓഫീസിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി പോലീസ്


കൊയിലാണ്ടി: മുസ്ലിം യൂത്ത് ലീഗ് നിയോജകമണ്ഡലം കമ്മറ്റി കാനത്തില്‍ ജമില എം.എല്‍.എ യുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് ഉദ്ഘാടനം ചെയ്തതിന് ശേഷം പോലീസ് തീര്‍ത്ത ബാരിക്കേഡ് ചാടിക്കടന്ന് ടൗണ്‍ഹാളിലേയ്ക്ക് പ്രവേശിക്കാന്‍ ശ്രമിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകെര പോലീസ് കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്നാണ് സംഘര്‍ഷം.

തുടര്‍ന്ന് മാര്‍ച്ച് നടത്തിയപ്രവര്‍ത്തകരെയും നിയോജക മണ്ഡലം സെക്രട്ടറി പ്രസിഡണ്ട് ഉള്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.പയ്യോളി സി.ഐ സജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവര്‍ത്തകരെ ബാരിക്കേഡ് വെച്ച് തടഞ്ഞത്.
കാപ്പാട്- കൊയിലാണ്ടി തീരദേശ റോഡ് പുനര്‍ നിര്‍മ്മിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം.

മാര്‍ച്ചില്‍ യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ഫാസില്‍ നടേരി സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് റിയാസ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഷറഫ് അലി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മഠത്തില്‍ അബ്ദുറഹിമാന്‍, സമദ് പൂക്കാട്
അബ്ദുള്‍ ബാസിത്ത്, ടി. അഷറഫ്, അനീഫ് മാഷ് എന്നിവര്‍ നേതൃത്വം നല്‍കി.

 

 

 

 

Also Read..

‘എം.എല്‍.എ ഓഫീസ് മാര്‍ച്ചിനുള്ള യൂത്ത് ലീഗിന്റെ നീക്കം പ്രഹസനം; ഇതിനകം പരിഹാരമായ പ്രശ്‌നങ്ങള്‍ ഞങ്ങള്‍ സമരം ചെയ്തതിനെ തുടര്‍ന്ന് നടപ്പിലായെന്ന് ഫോട്ടോ പ്രചരിപ്പിച്ച് പറയാനുള്ള വില കുറഞ്ഞ ശ്രമം’ വിമര്‍ശനവുമായി കാനത്തില്‍ ജമീല എം.എല്‍.എ