യുവാക്കള്‍ തമ്മിലുള്ള തര്‍ക്കം; നന്തിയില്‍ ഒരാള്‍ക്ക് വെട്ടേറ്റു


കൊയിലാണ്ടി: യുവാക്കള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് നന്തിയില്‍ ഇരുപത്തിയാറുകാരന് വെട്ടേറ്റു. ഒറ്റക്കണ്ടത്തില്‍ രോഹിത്തിനാണ് വെട്ടേറ്റത്.

പയ്യോളി സ്വദേശിയായ ബിനു ആണ് വെട്ടിയതെന്നാണ് രോഹിത് പറയുന്നത്. ദേശീയപാത  ഭാഗമായുള്ള അടിപ്പാതയുടെ നിർമ്മാണം നടക്കുന്നതിന് അടിഭാഗത്തുവെച്ച് ഇന്ന് ഏഴുമണിയോടെയായിരുന്നു സംഭവം. ഈ പ്രദേശം രാത്രിസമയങ്ങളില്‍ ലഹരി സംഘങ്ങളുടെ കേന്ദ്രമാണെന്നാണ് നാട്ടുകാർ പറയുന്നത്.

രോഹിത്തിന്റെ കാലിനാണ് വെട്ടേറ്റത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Summary: clash in nandi one person stabbed