വിദ്യാർത്ഥികൾക്കായി ഫൌണ്ടേഷൻ കോഴ്സ്; കോടിക്കലിൽ സിവിൽ സർവ്വീസ് കോച്ചിംഗ് സെന്റർ വരുന്നു
കൊയിലാണ്ടി: തിരദേശ മേഖലയായ കോടിക്കൽ പ്രദേശത്തിന്റെ ചിരകാല സ്വപ്നം പൂവണിയുന്നു. ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവ്വീസ് അക്കാദമി പെരിന്തൽമണ്ണയും ഫെയ്സ് കോടിക്കലും ചേർന്ന് കോടിക്കലിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് സിവിൽ സർവ്വീസ് ഫൌണ്ടേഷൻ കോഴ്സ് ആരംഭിക്കുന്നു. ഫെയ്സിന്റെ പുതിയ കെട്ടിടമായ കമ്മ്യൂണിക്കേഷൻ ഡZവലപ്മെന്റ് സെന്ററിലാണ് കോച്ചിംഗ് സെന്റർ ആരംഭിക്കുന്നത്.
ഫെയ്സ് അംഗങ്ങൾ പെരിന്തൽമണ്ണ സിവിൽ സർവ്വീസ് അക്കാദമി സന്ദർശിച്ച് നജീബ് കാന്തപുരം എംഎൽഎയുമായും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി. ചർച്ചയിൽ ശൗഖത്ത് കുണ്ടുകുളം ,ലിയാഖത്ത് എഫ്.എം,നസീർ എഫ് എം,സലീം കുണ്ടുകുളം, പി.കെ മുഹമ്മദലി,സഹദ് മന്നത്ത്,കാസിം യൂവി,ജലീൽ പി.വി, ഫായിസ് പി.വി,സഈദ് പി.വി എന്നിവർ സംബസിച്ചു.
Summary: Civil Services Coaching Center is coming up in Kodikal