കെ.കെ.മമ്മു പ്രസിഡന്റ്, കെ.കെ.പ്രേമന്‍ സെക്രട്ടറി; സി.ഐ.ടി.യു പയ്യോളി ഏരിയയ്ക്ക് പുതിയ ഭാരവാഹികളായി


[top]
പയ്യോളി: സി.ഐ.ടി.യു പയ്യോളി ഏരിയാ പ്രഥമ കണ്‍വെന്‍ഷന്‍ ജില്ല ജനറല്‍ സെക്രട്ടറി പി.കെ.മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. സഖാവ് പി.ഗോപാലന്‍ നഗറില്‍ (അരങ്ങില്‍ ശ്രിധരന്‍ ഓഡിറ്റോറിയം) സി.ഐ.ടി.യു കൊയിലാണ്ടി ഏരിയാ സെക്രട്ടററി എം.പത്മനാഭന്റെ അധ്യക്ഷതയിലായിരുന്നു പരിപാടി.

ഇരുപത്തിയഞ്ചംഗ കമ്മറ്റി പാനല്‍ കെ.കെ.മമ്മു (ജില്ല സെക്രട്ടറി) അവതരിപ്പിച്ചു. സി.കുഞ്ഞമ്മദ് സംസാരിച്ചു. കെ.എം.ഷാജി (കൊയിലാണ്ടി ഏരിയ സെക്രട്ടറി) സ്വാഗതവും കെ.കെ.പ്രേമന്‍ നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍:
പ്രസിഡന്റ്-കെ.കെ.മമ്മു.
സെക്രട്ടറി-കെ.കെ.പ്രേമന്‍.
ട്രഷറര്‍-കെ.എം രാമകൃഷ്ണന്‍.

വൈസ് പ്രസിഡന്റ്മാര്‍-പി.വി.രാമചന്ദ്രന്‍ മാസ്റ്റര്‍ എ.എം.വിജയലക്ഷ്മി, പി.ജനാര്‍ദനന്‍, പ്രവീണ്‍ കുമാര്‍.
ജോ: സെക്രട്ടറിമാര്‍-പി.വി.മനോജന്‍,എന്‍.ടി.രാജന്‍, ലളിത ബാബു, എം.ടി.ഗോപാലന്‍.