ലഹരിയുടെ ഇരുളകറ്റി ജീവിതത്തിൽ വെളിച്ചം വീശാൻ ഇനി ‘ചൂട്ട്’ ഉണ്ടാവും; കലാ പ്രവർത്തകരുടെ കൂട്ടായ്മ ചൂട്ട് കലാസാംസ്കാരിക വേദി ഉദ്ഘാടനം ചെയ്തു


കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള കലാപ്രവർത്തകരുടെ കൂട്ടായ്മ ‘ചൂട്ട് കലാസാംസ്കാരിക വേദി’ രൂപീകരിച്ചു. കൂട്ടായ്മയുടെ ഉദ്ഘാടനം കേരള ഗാന്ധി കെ.കേളപ്പന്റെ  ജന്മഗൃഹമായ തുറയൂരിലെ കൊയപ്പള്ളി തറവാട്ടിൽ നടന്നു. ലഹരിക്കെതിരെയും മറ്റ് സാംസ്കാരിക ശോഷണങ്ങൾക്കെതിരെയും പ്രവർത്തിക്കുകയാണ് ‘ചൂട്ടി’ന്റെ ലക്ഷ്യം.

ഷാജി പയ്യോളിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പുതുക്കുടി ബാബു മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. രാമകൃഷ്ണൻ മാസ്റ്റർ, പുതുക്കുടി ബൽറാം, സുരേഷ്.ഒ.കെ., രവി എടത്തിൽ, യു.ടി.ബാബു, ദാമോദരൻ.ടി.കെ, ഷിനി കൊയിലാണ്ടി, അഭിലാഷ് മുതുകാട്, ഉണ്ണി മുതുകാട് തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

ഭാരവാഹികളായി പ്രസിഡൻ്റ് സുരേഷ്.ഒ.കെ, സെക്രട്ടറി ഷാജി പയ്യോളി, വൈസ് പ്രസിഡൻ്റ് ഉണ്ണി മുതുകാട്, ജോയിന്റ് സെക്രട്ടറി ഷിനി കൊയിലാണ്ടി എന്നിവരെ തെരഞ്ഞെടുത്തു.