താലപ്പൊലിയും വാദ്യമേളങ്ങളും; ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള ആഘോഷവരവ് ഭക്തിസാന്ദ്രമായി


കൊയിലാണ്ടി: ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്രോത്സവത്തിന്റെ ഭാഗമായി പള്ളിവേട്ട ദിവസമായ തിങ്കളാഴ്ച ആഘോഷവരവ് നടന്നു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്ന ആഘോഷവരവിന് മാറ്റുകൂട്ടാന്‍ താലപ്പൊലിയും വാദ്യമേളങ്ങളും ഉണ്ടായിരുന്നു.

ഏപ്രില്‍ ഏഴിനാണ് ഉത്സവത്തിന് കൊടിയേറിയത്. നാളെയാണ് ആറാട്ട്. ഒറ്റപ്പാലം ഹരിയുടെ നേതൃത്വത്തില്‍ ആറാട്ട് ദിവസം വിശേഷാല്‍ പഞ്ചവാദ്യമുണ്ടാകും.