ചിങ്ങപുരത്ത് ഇനി ഉത്സവ നാളുകള്‍; മഹാവിഷ്ണു ക്ഷേത്രോത്സവത്തിന് കൊടിയേറി


മൂടാടി: ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്രോത്സവത്തിന് കൊടിയേറി. ആണ്ടിലാടി പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ കൊടിയേറ്റം ചടങ്ങുകള്‍ നടന്നു. ഏപ്രില്‍ എട്ടിന് ഉത്സവ വിളക്ക്. അമ്മന്നൂര്‍ നാരായണ ചാക്യാരുടെ ചാക്യാര്‍ കൂത്ത്, മനീഷ് കാരയാടിന്റെ നേതൃത്വത്തിന്‍ വാമൊഴി ചിന്ത് – നാടന്‍ പാട്ട് എന്നിവയുണ്ടാകും.

ഒമ്പതാം തിയ്യതിയാണ് ചെറിയ വിളക്ക്. തിരുവങ്ങൂര്‍ പാര്‍ഥസാരഥി ഭജന്‍ മണ്ഡലിന്റെ ഭക്തി ഗാനസുധ. പത്തിന് വലിയ വിളക്ക്. കലാമണ്ഡലം മോഹനകൃഷ്ണന്റെ ഓട്ടന്‍ തുള്ളല്‍. 11 – ന് പള്ളി വേട്ട. കോഴിപ്പുറത്ത് നിന്നും ആമ്പച്ചിക്കാട്ടില്‍ നിന്നുമുള്ള ആഘോഷ വരവുകള്‍. 12-ന് ആറാട്ട്. ഒറ്റപ്പാലം ഹരിയുടെ നേതൃത്വത്തില്‍ ആറാട്ട് ദിവസം വിശേഷാല്‍ പഞ്ചവാദ്യമുണ്ടാകും.