പാണ്ടിമേളവും ആറാട്ടും; താന്ത്രിക ചടങ്ങുകളും ആഘോഷപരിപാടികളുമായി ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്ര മഹോത്സവം ഇന്ന് മുതല്‍
കൊയിലാണ്ടി: ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്ര മഹോത്സവം ഇന്ന് മുതല്‍ നടക്കും. ഏപ്രില്‍ 18 വരെയാണ് ആഘോഷ പരിപാടികള്‍. വിവിധ താന്ത്രിക ചടങ്ങുകളോടെയും, ആഘോഷ പരിപാടികളോടെയുമാണ് ഇത്തവണത്തെ ഉത്സവം.
ഏപ്രില്‍ 12ന് ശുദ്ധികലശം 13ന് വൈകീട്ട് കൊടിയേറ്റം, ശ്രീഭൂതബലി, രാത്രി 7.30ന് കുചേലന്‍ നാടകം. ഏപ്രില്‍ 14 ന് രാവിലെ ശ്രീഭൂതബലി എഴുന്നള്ളിപ്പ്, ചാക്യാര്‍കൂത്ത്, വൈകുന്നേരം 4.30 ന് കാഴ്ചശീവേലി, തായമ്പക, കേളി, ശീവേലി എഴുന്നള്ളിപ്പ്, രാത്രി 8.30ന് പ്രാദേശിക കലാകാരന്‍മാരുടെ കലാവിരുന്ന്. ഏപ്രില്‍ 15 ന് ചെറിയ വിളക്ക്, രാവിലെ. 10.30ന് ചാക്യാര്‍കൂത്ത്, വൈകീട്ട് 4.30 കാഴ്ചശീവേലി, തിടമ്പ് നൃത്തം, രാത്രി 9.30 ന് അഗ്‌നി ചിലമ്പ് നൃത്ത കാവ്യശില്‍പം.
ഏപ്രില്‍ 16 ന് .രാവിലെ 10.30 ഓട്ടന്‍തുള്ളല്‍, പ്രഭാഷണം, 4.30 കാഴ്ചശീവേലി, രാത്രി 9 മണി, ഫോക്ക് മെഗാഷോ, കരിങ്കാളി. ഏപ്രില്‍ 17 ന് രാവിലെ ശീവേലി എഴുന്നള്ളിപ്പ്, 10 മണി ഓട്ടന്‍തുള്ളല്‍, ഇളനീര്‍ കുലവരവ്, വൈകീട്ട് കാഴ്ചശീവേലി, ആലിന്‍കീഴ് മേളം, തിരിച്ചു വന്ന് പാണ്ടിമേളം. 18 ന് ആറാട്ട്, രാവിലെ 8 മണി ആറാട്ട് എഴുന്നള്ളിക്കല്‍, ആറാട്ട് സദ്യ എന്നീ ചടങ്ങുകളോടെ ഉത്സവാഘോഷം സമീപിക്കും.