ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്രോത്സവം; ധനസമാഹരണത്തിന് തുടക്കമായി


കൊയിലാണ്ടി: ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ധനസമാഹരണം ആരംഭിച്ചു. എടക്കുടി സുലോചന അമ്മയിൽ നിന്നും ആഘോഷ കമ്മിറ്റി പ്രസിഡൻ്റ് സുരേഷ് ബാബു എടക്കുടി ആദ്യ സംഭാവന ഏറ്റുവാങ്ങി.

ടി. രാഘവൻ നായർ, കഞ്ഞനന്തൻ നായർ, നാരായണൻ വള്ളിൽ, രവി വീക്കുറ്റിയിൽ, പത്മനി അമ്മ, അജിത, സിന്ധു, സുനിൽ കള്ളയിൽ, സുരേഷ് കാരാറ്റിയിൽ, സുരേഷ് പാല‌ത്തിൽ, മേൽ ശാന്തി അശോക ഭട്ട്, പ്രബഞ്ച്‌ കുമാർ, പ്രഭാത് എ.വി, ശ്രീനിവാസൻ വി. എന്നിവർ പങ്കെടുത്തു. ഏപ്രിൽ 3 മുതൽ 8വരെയാണ് ഉത്സവം.

Description: Chingapuram Maha Vishnu Temple Festival; Fundraising has begun