ചരിത്രം കുറിച്ച് ചിങ്ങപുരം സി.കെ.ജി യും; പരിശ്രമങ്ങൾക്കൊടുവിൽ നൂറടിച്ചു


കൊയിലാണ്ടി: ചിങ്ങപുരം സി.കെ.ജിക്ക് ഇന്ന് ആഘോഷ നാളാണ്. തുടർച്ചയായ പരിശ്രമങ്ങൾക്കൊടുവിൽ നൂറടിച്ച് മികവുറ്റ വിജയം നേടിയതിന്റെ ചാരിതാർഥ്യം. ഇരുനൂറ്റി എണ്പത്തിയൊൻപത് വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു കൊണ്ട് നൂറു ശതമാനം വിജയം നേടി.

നാൽപ്പത്തിയഞ്ച് വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. ഇത്തവണ കൊയിലാണ്ടിയിലെ വിജയ ശതമാനം പുറത്തു വന്നപ്പോൾ മികവുറ്റ വിജയമാണ് നാട് കരസ്ഥമാക്കിയത്. ഏറെ കഷ്ട്ടപെട്ടു കൈവരിച്ച വിജയം തുടരണമെന്ന ആഗ്രഹത്തിലാണ് സി.കെ.ജി.