കുട്ടികളിൽ പരിസ്ഥിതി ബോധവും ശാസ്ത്രബോധവും വളർത്താം; കൊയിലാണ്ടിയിൽ ബാലസഭ ഏകദിന ക്യാമ്പ്


കൊയിലാണ്ടി: നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ബാലസഭ “സ്റ്റെപ്സ്” സംഘടിപ്പിച്ചു. നേതൃഗുണം, കൂട്ടായ്മ, പരിസ്ഥിതി ബോധം, ശാസ്ത്രബോധം എന്നിവ വിദ്യാർഥികളിൽ വളർത്തുക എന്ന ലക്ഷ്യവുമായി സംഘടിപ്പിച്ച ക്യാമ്പ് നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു.

കൊല്ലം സ്വാമിയാർ ക്കാവ് ക്ഷേത്രം പരിസര പ്രദേശമായ കടലോരത്ത് നടന്ന ക്യാമ്പിൽ സ്ഥിരം സമിതി ചെയർമാൻ കെ.ഷിജു അധ്യക്ഷത വഹിച്ചു. കഥക് നൃത്തകലാകാരി ഭാരതി, റിങ്ങ് നൃത്ത കലാകാരി അമീല എന്നീ വിദ്യാർഥിനികൾ മുഖ്യാതിഥികളായിരുന്നു.

സ്ഥിരം സമിതി അധ്യക്ഷരായ നിജില പറവക്കൊടി, സി.പ്രജില, കൗൺസിലർമാരായ കെ.ടി.സുമേഷ്, വി.രമേശൻ, കെ.ടി.ഭവത, മെമ്പർ സെക്രട്ടറി വി.രമിത, പി.എ.ജയചന്ദ്രൻ, ശിവാനി, അജീഷ്, സിലിജ, സി.ഡി.എസ് അധ്യക്ഷരായ എം.പി. ഇന്ദുലേഖ, കെ.കെ.വിപിന, മെമ്പർമാരായ ശ്രീകല, കെ.ഗിരിജ എന്നിവർ സംസാരിച്ചു.

Summary: Children can develop environmental awareness and scientific awareness; Balasabha one day camp at Koyilandy