അരങ്ങ് തകര്‍ക്കാന്‍ കുരുന്നുകള്‍ എത്തുന്നു; ജെസി നഴ്‌സറി കലോത്സവം ഫെബ്രുവരി 2ന്


കൊയിലാണ്ടി: ജെ.സി.ഐ കൊയിലാണ്ടിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലയിലെ എല്‍.കെ.ജി, യു.കെ.ജി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിവരുന്ന ജെസി നഴ്‌സറി കലോത്സവം ഫെബ്രുവരി 2ന് പൊയില്‍ക്കാവ് എച്ച്.എസ്.എസില്‍ വച്ച് നടക്കും.

വിവിധ ഇനങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ജനുവരി 25ന് വൈകുന്നേരം 4 മണിക്ക് മുമ്പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പങ്കെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സമ്മാനവും സര്‍ട്ടിഫിക്കറ്റും, ചാമ്പ്യന്‍മാരാവുന്ന സ്‌കൂളുകള്‍ക്ക് ചാമ്പ്യന്‍ ട്രോഫിയും നല്‍കുന്നതായിരിക്കുമെന്ന് പ്രസിഡണ്ട് ഡോ.അഖില്‍ എസ് കുമാര്‍ അറിയിച്ചു.

പരിപാടിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രോഗ്രാം ഡയറക്ടര്‍ ജെസ്‌ന സൈനുദീനെ (9995191968) ബന്ധപ്പെടാവുന്നതാണ്. കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരത്തില്‍ പരം കുട്ടികള്‍ വര്‍ഷാവര്‍ഷങ്ങളായി പങ്കെടുക്കുന്ന പരിപാടിയാണ് ജെസിഐ കൊയിലാണ്ടിയുടെ ജെസി നഴ്‌സറി കലോത്സവം.

Description: Children arrive to destroy the arena; JC Nursery Art Festival on 2nd February