മുഖ്യമന്ത്രിയും മന്ത്രിമാരും കൊയിലാണ്ടിയിലെത്തി; നവകേരള സദസ്സിനെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി
കൊയിലാണ്ടി: നവകേരള സദസ്സില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുടെ സംഘവും കൊയിലാണ്ടിയിലെത്തി. ഉച്ചയ്ക്ക് 12 മണിയോടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തിയത്. തുടര്‍ന്ന് വേദിയിലെത്തിയ മുഖ്യമന്ത്രി സദസ്സിനെ അഭിസംബോധന ചെയ്തു.
വന്‍ ജനപങ്കാളിത്തമാണ് പരിപാടിയ്ക്ക് കൊയിലാണ്ടിയുള്ളത്. നവകേരള സദസ്സിനായി സ്റ്റേഡിയം ഗ്രൗണ്ടില്‍ ഒരുക്കിയ പന്തല്‍ നിറയെ ജനസഞ്ചയമാണ്. രാവിലെ ഏഴുമണിമുതല്‍ തന്നെ നിവേദനങ്ങള്‍ സ്വീകരിച്ച് തുടങ്ങിയിരുന്നു. ആയിരക്കണക്കിന് ആളുകളാണ് നിവേദനം സമര്‍പ്പിക്കാനായി എത്തിയിട്ടുള്ളത്.
രാവിലെ ഒമ്പതുമണിയോടെ കാഞ്ഞിലശ്ശേരി പത്മനാഭനും സംഘവും അതരിപ്പിച്ച തായമ്പകയോടെയാണ് വേദിയിലെ പരിപാടികള്‍ തുടങ്ങിയത്. തുടര്‍ന്ന് നാടന്‍ പാട്ടും സ്വാഗതഗാനവും അരങ്ങേറി. പത്തുമണിയോടെ പൊതുപരിപാടികള്‍ ആരംഭിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു, ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു തുടങ്ങിയവര്‍ സദസ്സിനെ അഭിസംബോധന ചെയ്തു. തുടര്‍ന്നാണ് മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും പരിപാടിയ്‌ക്കെത്തിയത്.