ആരോ​ഗ്യം മുഖ്യം ബി​ഗിലേ… ഹെൽത്ത് സെന്ററിനായി സൗജന്യമായി സ്ഥലം വിട്ടുനൽകി ചെറിയമങ്ങാട് ദുർ​ഗാഭ​ഗവതി ക്ഷേത്രം


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ 35ാംവാർഡ് ചെറിയമങ്ങാട് ഹെൽത്ത് സെന്റർ നിർമ്മാണത്തിൻ്റെ ഭാഗമായി നാല് സെന്റ് സ്ഥലം സൗജന്യമായി വിട്ടു നൽകി ചെറിയമങ്ങാട് ദുർ​ഗാഭ​ഗവതി ക്ഷേത്രകമ്മിറ്റി. ക്ഷേത്ര കമ്മിറ്റിക്കു വേണ്ടി ഉപദേശക ബോർഡ് ചെയർമാൻ വി.പി ശ്രീധരൻ മുൻസിപ്പാലിറ്റി ചെയർപേഴ്സൺ സുധാ കിഴക്കേപാട്ടിനു രേഖ കൈമാറി.

Advertisement

ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ അജിത്ത്, ഷിജു, വി.പി ഇബ്രാഹിംകുട്ടി, 36 വാർഡ് കൗൺസിലർ സുധാകരൻ വി കെ, ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ഗണേശൻ എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ വൈശാഖ് .കെ.കെ സ്വാഗതവും വാർഡ് വികസന കമ്മിറ്റി ചെയർമാൻ കെ പി മണി നന്ദിയും പറഞ്ഞു.

Advertisement
Advertisement