സമൂഹത്തിന്റെ നാനാതുറകളില്‍ ഉള്ള പ്രഗല്‍ഭരായ 25 ഓളം വ്യക്തികള്‍ക്ക് ആദരം; പുതുവത്സരാഘോഷവും നൃത്ത പരിശീല ആരംഭവും കുറിച്ച് അരിക്കുളം ചെരിയേരി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് സ്‌കൂള്‍


അരിക്കുളം: ചെരിയേരി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് സ്‌കൂളിന്റെ നവവത്സരാഘോഷവും നൃത്ത പരിശീലനം ആരംഭവും നടന്നു. അരിക്കുളം ചെരിയേരിയില്‍ വച്ച് നടന്ന ചടങ്ങില്‍ അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച കൊയിലാണ്ടി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ചെണ്ടമേളത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്.

ചടങ്ങില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ ഉള്ള പ്രഗല്‍ഭരും പ്രശസ്തനുമായ 25 ഓളം വ്യക്തികളെ ആദരിച്ചു. ശ്രീജിത്ത് വാരാമുറ്റം അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി ജി രാജീവ് സ്വാഗതവും ബാലകൃഷ്ണന്‍ നമ്പ്യാര്‍ നന്ദിയും പറഞ്ഞു. രാമചന്ദ്രന്‍ നീലാംബരി, മനോഹരന്‍ ചാരംവള്ളി, കെ.ടി. ശ്രീവല്‍സന്‍ , ചോയിമഠത്തില്‍ ഗോപി, അജിത്ത്കുമാര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

കേരളീയ കലാരൂപമായ തിരുവാതിരക്കളിയെ സംബന്ധിച്ച് വിവിധ പ്രബന്ധങ്ങള്‍ മധു ബാലന്‍ ഡോക്ടര്‍ ലാല്‍രഞ്ജിത്ത്, സുകൃത തുടങ്ങിയവരുടെ നേതൃത്വത്തില്‍ അവതരിപ്പിച്ചു. തബല വാദനത്തില്‍ 50 വര്‍ഷം പിന്നിട്ട പ്രഭാകരന്‍ ആറാഞ്ചേരി സോളോ പരിപാടി നടത്തി. വിദ്യാര്‍ഥികളുടെ തിരുവാതിരക്കളിയും കൂട്ട് കൊയിലാണ്ടിയുടെ നൃത്തനൃത്ത്യങ്ങളും വേദിയില്‍ അരങ്ങ് തകര്‍ത്തു. വകൈകൊട്ടിക്കളി, നൃത്തനൃത്ത്യങ്ങള്‍ തുടങ്ങിയവയും പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി നടന്നു.