”കുട്ടികളോടുള്ള സ്‌നേഹവും ആദരവും തുറന്ന് പ്രകടിപ്പിച്ചാകണം അമ്മമാരുടെ ശിക്ഷണം”; മാതൃസംഗമവും മാതൃപൂജയും നടത്തി ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദാശ്രമം


ചെങ്ങോട്ടുകാവ്: ശ്രീരാമാനന്ദാശ്രമത്തില്‍ മാതൃസംഗമവും മാതൃപൂജയും നടന്നു. സ്വാമി ശിവകുമാരാനന്ദ ദീപ പ്രോജ്വലനം നടത്തി. കുട്ടികളുടെ സമ്പൂര്‍ണ്ണമായ വ്യക്തിത്വവികസനത്തിന് കുട്ടികളോട് പ്രേമവും അവരോടുള്ള ആദരവും തുറന്നു പ്രകടിപ്പിച്ചുകൊണ്ട് ആയിരിക്കണം അമ്മമാര്‍ ശിക്ഷണം അവലംബിക്കേണ്ടത് എന്ന് സംഗമത്തില്‍ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി പറഞ്ഞു.

സംബോധ് ഫൗണ്ടേഷന്‍ പ്രവര്‍ത്തകരായ ഡോ.അനു സുദേവ്, രാധ വാമദേവ്, സുദേവ്, ശീത, ശ്രീരാമാനന്ദസ്‌കൂളിലെ അധ്യാപകര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി. പൂജ ഞങ്ങള്‍ക്ക് നവ്യ അനുഭവവും മാര്‍ഗ്ഗദര്‍ശനവുമായി എന്ന് അമ്മമാര്‍ അഭിപ്രായപ്പെട്ടു.