‘വയനാടിനൊരു കൈത്താങ്ങ്’; ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദ എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച തുക കളക്ടര്‍ക്ക് കൈമാറി


കൊയിലാണ്ടി: വയനാട് ദുരിതബാധിതരെ സഹായിക്കുവാന്‍ ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദ എല്‍. പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന് കൈമാറി. 50,000. രൂപയാണ് കൈമാറിയത്.

ചടങ്ങില്‍ സ്‌കൂള്‍ ലീഡര്‍ എസ്. ശിവമിത്ര, ഡെപ്യൂട്ടി ലീഡര്‍ കെ. ധ്യാന്‍ കൃഷ്ണ, വി. ശിവാത്മിക, എല്‍കെജി വിദ്യാര്‍ത്ഥികളായ റയാന്‍ ദക്ഷിണ്‍, ആഗ്‌നേയ്, പിടിഎ പ്രസിഡന്റ് ഷൈജു കെ.കെ, പ്രിന്‍സിപ്പല്‍ ഭവ്യ സായൂജ്, ബിന്ദു ടീച്ചര്‍, സ്‌കൂള്‍ മാനേജര്‍ വി.പി പ്രമോദ്, പിടിഎ എക്‌സിക്യൂട്ടീവ് അംഗം കെ. ശശീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Description: Chengottukav Shree Ramananda LP School students handed over the collected amount to the Collector.