കുഞ്ഞുകലാകാരന്മാര്‍ ഒരുക്കിയ കലാവിരുന്ന് ചിലമ്പൊലി 2024-25; ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്‌കൂള്‍ കലാമേള ശ്രദ്ധേയമായി


ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി.സ്‌കൂള്‍ കലാമേള ചിലമ്പൊലി 2024-25 ഒക്ടോബര്‍-14 , 15 തിയ്യതികളില്‍ സ്‌കൂളില്‍ വെച്ച് നടന്നു. കലാമേള സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിലെ മികച്ച നടി ദല ആര്‍.എസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം. നിഷിത്ത് കുമാര്‍ അധ്യക്ഷത വഹിച്ചു.

വാര്‍ഡ് മെമ്പര്‍ രമേശന്‍ കിഴക്കയില്‍, ബിജു ടി.പി, സ്വപ്ന, സരളടീച്ചര്‍, സീനിയര്‍ അദ്ധ്യാപകന്‍ സുരേഷ് കുമാര്‍, സ്റ്റാഫ് സെക്രട്ടറി ഷംജ.വി.കെ എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് തേജസ്വി വിജയന്‍ സ്വാഗതവും കലാമേള കണ്‍വീനര്‍ ധന്യ നന്ദിയും രേഖപ്പെടുത്തി.