കൊയിലാണ്ടി ഉപജില്ലാ കലോത്സവം; എല്‍.പി വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദ സ്‌കൂള്‍


കൊയിലാണ്ടി: ഏറെക്കാലത്തിനുശേഷം കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി ചെങ്ങോട്ട്കാവ് ശ്രീരാമാനന്ദ സ്‌കൂള്‍.

യു.പി വിഭാഗത്തിലാണ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിന് ലഭിച്ച വിജയത്തില്‍ അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു മുതിര കണ്ടത്തില്‍ എന്നിവര്‍ സ്‌കൂളിന് അഭിനന്ദനങ്ങള്‍ അറിയിച്ചു.

ചെങ്ങോട്ടുകാവില്‍ നടന്ന ആഹ്ലാദ പ്രകടനത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു. പി.ടി.എ പ്രസിഡണ്ട് ദീപക്, പ്രധാന അധ്യാപിക ഭവ്യ സായൂജ് സ്‌കൂള്‍ കോഡിനേറ്റര്‍ സത്യനാഥന്‍, മാനേജര്‍ പ്രമോദ് വി.പി എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു.