ഓണത്തിന് ചെണ്ടുമല്ലിയുമായി തിക്കോടി ഗ്രാമപഞ്ചായത്ത്; പൂകൃഷി നടീലിന് തുടക്കമായി


തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്ത് കൃഷിഭവനും, കുടുംബശ്രീ സിഡിഎസും, എംജിഎന്‍ആര്‍ഇജിഎസും( MGNREGS) സംയുക്തമായി ചെണ്ടുമല്ലി പൂകൃഷി നടീല്‍ ഉത്സവം സംഘടിപ്പിച്ചു. പരിപാടി തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീലാസമദ് ഉദ്ഘാടനം ചെയ്തു.

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ വിശ്വന്‍ അധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയർപേഴ്‌സണ്‍ പുഷ്പ പി.കെ സ്വാഗതം പറഞ്ഞു.

ക്യഷി ഓഫീസർ അഞ്ജന രാജേന്ദ്രൻ പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർമാരായ എന്‍എംടി അബ്ദുള്ളക്കുട്ടി, സന്തോഷ് തിക്കോടി, ബിനു കാരോളി, സുവീഷ് പള്ളിതാഴ, കൃഷി അസ്റ്റന്റ്‌ ശ്രീരാജ്, ബ്ലോക്ക് കോ ഓർഡിനേറ്റർ അർജുൻ, സിഡിഎസ് മെമ്പർമാർ, എംജിഎന്‍ആര്‍ഇജിഎസ് എഇ (MGNREGS AE) അനുശ്രീ, ഓവർസിയർ ശ്രേയ, അഗ്രി സി.ആർ,പി, ഷാഹിദ പി പി, ജെ എൽ ജീ അംഗം ശാമിനി എന്നിവര്‍ സംസാരിച്ചു.