നാട്ടുകാർക്ക് പൂ തേടി ഓടണ്ട, ചെങ്ങോട്ടുകാവിൽ ചെണ്ടുമല്ലി വസന്തം; വിളവെടുപ്പ് നടത്തി
കൊയിലാണ്ടി: നാട്ടുകാർക്ക് ഇത്തവണ പൂക്കൾ തേടി മറ്റിടങ്ങളിലേക്ക് പോകേണ്ടതില്ല. ഓണപ്പൂക്കളം ഒരുക്കാൻ ആവശ്യമായ ചെണ്ടുമല്ലി പൂത്തുനിറഞ്ഞിരിക്കുകയാണ് ചെങ്ങോട്ട്കാവ് എളാട്ടേരിയിൽ. പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെയും മഹിള കിസാൻ സ്വശാക്തീകിരൺ പരിയോജനയുടെയും ആഭിമുഖ്യത്തിലാണ് 70 സെന്റ് സ്ഥലത്ത് ചെണ്ടുമല്ലി കൃഷി ചെയ്തത്. മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള പൂക്കളാണ് വിപണനത്തിനായി തയ്യാറായത്.
ചെണ്ടുമല്ലികൃഷിയുടെ വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് നിർവഹിച്ചു. ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമൻ കെ ജീവിനന്ദൻ മാസ്റ്റർ ആദ്യവിൽപ്പന നടത്തി. ചെണ്ടുമല്ലികൾ ഓണത്തിന് പ്രാദേശികമായും ശേഷം കൊയിലാണ്ടിയിലെ പൂക്കടകളിലും വിപണനം നടത്തും.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ അഭിനീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇ കെ ജുബീഷ്, ടി എം രജില, സുഹറാ ഖാദർ, ഗ്രാമപഞ്ചായത്ത് അംഗം ജോതി നളിനം, കൃഷി ഓഫീസർ മുഫീദ എന്നിവർ സംസാരിച്ചു. എം കെ എസ് പി ജില്ലാ കോഡിനേറ്റർ ദീപ സ്വാഗതവും പറഞ്ഞു വി കെ ശശീധരൻ നന്ദിയും പറഞ്ഞു.