ഏറെക്കാലത്തെ കാത്തിരിപ്പ്; ജനങ്ങള്‍ക്കായി തുറന്ന് ചേമഞ്ചേരി അഭയം കല്ലും പുറത്തു താഴെ റോഡ്


ചേമഞ്ചേരി: ജനങ്ങള്‍ക്കായി തുറന്ന് അഭയം കല്ലും പുറത്തു താഴെ റോഡ്. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 14 ലക്ഷം ചിലവഴിച്ച് പ്രസ്തുത റോഡിന്റെ അവസാന ഘട്ട പണി പൂര്‍ത്തികരിച്ചു. റോഡിന്റെ ഉദ്ഘാടനം കാനത്തില്‍ ജമീല എം.എല്‍.എ നിര്‍വഹിച്ചു.

സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിക്കാന്‍ ജനങ്ങളുടെ അകമഴിഞ്ഞ പിന്‍തുണ ആവശ്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ എം.എല്‍.എ പറഞ്ഞു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ഗീത മുല്ലോളി സ്വാഗതം പറഞ്ഞു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ അധ്യക്ഷത വഹിച്ചു.

അസിസ്റ്റന്റ് എഞ്ചിനിയര്‍ രജീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സിന്ധു സുരേഷ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷീബാ ശ്രീധരന്‍, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. അനില്‍മാര്‍, ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് അനിത മതിലിച്ചേരി, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് വി. വേണുഗോപാലന്‍, മുഹമ്മദ് ഷാജി, ഉണ്ണികൃഷ്ണന്‍ പറമ്പില്‍, അജീഷ് പൂക്കാട്, അവിനാഷ് ജി.എസ്, നാരായണന്‍ നെല്ലുള്ളതില്‍, രാജന്‍ കളത്തില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. വാര്‍ഡ് വികമ്പന സമതി കണ്‍വീനര്‍ പി. ഉണ്ണികൃഷ്ണന്‍ നന്ദി പറഞ്ഞു.