യാത്ര ദുരിതത്തിന് അറുതി; ചേമഞ്ചേരി തിരുവങ്ങൂര്‍ അമ്പലം- കരിയാടത്ത് റോഡ് നാടിന് സമര്‍പ്പിച്ചു


ചേമഞ്ചേരി: ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡിലെ തിരുവങ്ങൂര്‍ അമ്പലം- കരിയാടത്ത് റോഡ് നാടിന് സമര്‍പ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ റോഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ വിജയന്‍ കണ്ണഞ്ചേരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി.കെ. അബ്ദുള്‍ ഹാരിസ്, മെമ്പര്‍മാരായ റസീന ഷാഫി, സി.കെ ശരാജലക്ഷമി, സുധ തടവങ്കയ്യില്‍, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ഉണ്ണി മാടഞ്ചേരി, കെ.ടി രാഘവന്‍ എന്നിവര്‍ പ്രസംഗിച്ചു.

കൂടാതെ 7, 8, വാര്‍ഡുകളിലെ NH\v പടിഞ്ഞാറ് ഭാഗത്തെ 150 ഓളം വീട്ടുകാര്‍ക്ക് തിരുവങ്ങൂരിലേക്ക് പ്രവേശിക്കാന്‍ 4 കിലോമീറ്റര്‍ ചുറ്റി സഞ്ചരിക്കേണ്ട പ്രയാസം ഹരിതം റസിഡന്റ്‌സ് ഭാരവാഹികളായ കെ.ടി രാഘവന്‍, മജിത, വി.വി ഉണ്ണി മാധവന്‍, അശോകന്‍ കണ്ണഞ്ചേരി, ബാലന്‍ തീര്‍ത്ഥം എന്നിവര്‍ നിവേദനം നല്‍കി.