വയനാടിന് ചേമഞ്ചേരി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കൈത്താങ്ങ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ കൈമാറി


ചേമഞ്ചേരി: ചേമഞ്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ കൈമാറി. ബാങ്ക് ഹെഡ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് കെ.രവീന്ദ്രന്‍ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീലയ്ക്ക് കൈമാറി.

ബാങ്ക് സെക്രട്ടറി ധനഞ്ജയ് നാരായണന്‍, വൈസ് പ്രസിഡന്റ് പി.കെ.സത്യന്‍ അസിസ്റ്റന്റ് സെക്രട്ടറി നിക്‌സി, ബാങ്ക് ഡയറക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Summary: Chemanchery Service Co-operative Bank’s support to Wayanad; Five lakh rupees was handed over to the Chief Minister’s Relief Fund