റിനിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാം; മജ്ജ മാറ്റിവെക്കാന്‍ സുമനസ്സുകളുടെ സഹായം തേടി ചേമഞ്ചേരി സ്വദേശി
ചേമഞ്ചേരി: എപ്ലാസ്റ്റിക് അനീമിയ എന്ന മാരക രോഗം പിടിപെട്ട് ചികിത്സയില്‍ കഴിയുന്ന ചേമഞ്ചേരി സ്വദേശിനി സുമനസ്സുകളുടെ സഹായം തേടുന്നു. തൂവ്വപ്പാറ സ്വദേശിനിയായ നാല്‍പ്പത്തിമൂന്ന് വയസുകാരി റിനിയാണ് ഇന്ത്യയില്‍ ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം കണ്ടു വരുന്ന അസുഖം ബാധിച്ച് ചികിത്സയിലുള്ളത്.
മജ്ജ മാറ്റിവെക്കല്‍ മാത്രമാണ് അസുഖത്തിനുള്ള പരിഹാരമായി ഡോക്ടമാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍ ആരോഗ്യപരമായി ഇപ്പോള്‍ അത്തരത്തില്‍ ഒരു ശസ്ത്രക്രിയ നടത്താന്‍ റിനിക്ക് കഴിയില്ല. അതിനാല്‍ അടിയന്തരമായി ഒരു ഇഞ്ചക്ഷന്‍ വെക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
7.5 ലക്ഷമാണ് ഇഞ്ചക്ഷന്റെ ചിലവ്. മത്സ്യത്തൊഴിലാളിയായ ഭര്‍ത്താവ് രൂപേക്ഷിന് ഈ ചിലവ് താങ്ങാവുന്നതിലും അപ്പുറമാണ്. അതിനാല്‍ നാട്ടുകാര്‍ ചേര്‍ന്ന് സഹായകമ്മിറ്റി രൂപീകരിച്ച് റിനിയുടെ ചികിത്സയ്ക്കായി പണം കണ്ടെത്താനുള്ള ശ്രമത്തിലാണ്.
കാപ്പാട് ബീച്ചിലെ ക്ലീനിംഗ് സ്റ്റാഫായിരുന്നു റിനിക്ക് നവംബര്‍ മാസത്തിലാണ് അസുഖം കണ്ടെത്തുന്നത്. തുടര്‍ന്ന് കുടുംബക്കാരുടെയും മറ്റും സഹായത്തോടെ ഇത്രയും നാള്‍ ചികിത്സ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള ചികിത്സ നടത്താന്‍ ഈ കുടുംബത്തിന് ഇനി സാധിക്കാത്ത അവസ്ഥയിലാണ്.
നിങ്ങള്‍ക്കും റിനിയെ സഹായിക്കാം;
RINI – W/0 ROOPESH
Kerala Gramin Bank
A/C NO: 40221100250387
IFSC CODE: KLGB0040221
GOOGLE PAY NO: 9745246506
PHONE NO: 9745246506