വിദ്യാര്‍ത്ഥിക്കുള്ള വിദ്യാഭ്യാസ ധനസഹായം ശിവദാസന്റെ കുടുംബാംഗങ്ങള്‍ കൈമാറി; ചേമഞ്ചേരിയിലെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ പാല്യേക്കണ്ടി ശിവദാസനെ അനുസ്മരിച്ച് പ്രവാസി സംഘം
ചേമഞ്ചേരി: അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തകനും മുതിര്‍ന്ന പ്രവാസിയുമായിരുന്ന പാല്യേക്കണ്ടി ശിവദാസന്‍ അനുസ്മരണം സംഘടിപ്പിച്ചു. ‘ഹാപ്പി ഹോം’ ല്‍ നടന്ന ചടങ്ങ് കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം മാങ്ങോട്ടില്‍ സുരേന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
കാപ്പാട് കടലില്‍ തിരയിലകപ്പെട്ട മത്സ്യതൊഴിലാളിയെ സാഹസികമായി രക്ഷപ്പെടുത്തിയ ഷിജില്‍ തുവ്വയിലിനുള്ള ആദരവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതികിഴക്കയില്‍ കൈമാറി. അശോകന്‍ കോട്ട് അനുസ്മരണ ഭാഷണം നടത്തി. ചടങ്ങില്‍ വെച്ച് ഗായത്രി എന്ന വിദ്യാര്‍ത്ഥിക്കുള്ള വിദ്യാഭ്യാസ ധനസഹായം ശിവദാസന്റെ കുടുംബാംഗങ്ങള്‍ കൈമാറി.
20-ാം വാര്‍ഡ് മെമ്പര്‍ വത്സല പുല്ല്യത്ത്, പ്രവാസി സംഘം ഏരിയ സെക്രട്ടറി പി.ചാത്തു, ഏരിയാ പ്രസിഡന്റ് പി.കെ.അശോകന്‍, എം.എം.സി പി.ആര്‍ഒ.രാജേന്ദ്രന്‍, ഷിജില്‍ തുവ്വയില്‍ എന്നിവര്‍ സംസാരിച്ചു. കേരളപ്രവാസി സംഘം മേഖലാ സെക്രട്ടറി എം.കെ.രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ സ്വാഗത സംഘം ചെയര്‍മാന്‍ ബിനേഷ് ചേമഞ്ചേരി സ്വാഗതവും സംഘാടക സമിതി അംഗം ശ്രീഷു.കെ.വി. നന്ദിയും പറഞ്ഞു. തുടര്‍ന്ന് മലബാര്‍ മെഡിക്കല്‍ കോളേജ് മൊടക്കല്ലൂര്‍ നേതൃത്വത്തില്‍ ഹൃദയ, വൃക്ക രോഗനിര്‍ണ്ണയങ്ങളടങ്ങിയ മെഗാ മെഡിക്കല്‍ ക്യാമ്പ് നടന്നു.