ലൈഫ് ഭവന പദ്ധതിയ്ക്കും അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതിയ്ക്കുമെല്ലാം മുന്‍ഗണന; 30കോടി രൂപയുടെ വികസന പദ്ധതികള്‍ വിഭാവനം ചെയ്യുന്ന വികസന സെമിനാറിന് അംഗീകാരം നല്‍കി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്


Advertisement

ചേമഞ്ചേരി: ഗ്രാമപഞ്ചായത്തിന് 30 കോടി രൂപയുടെ വികസന പദ്ധതികള്‍ വിഭാവനം ചെയ്യുന്ന 2025 – 26 വാര്‍ഷിക പദ്ധതി രേഖയ്ക്ക് വികസന സെമിനാര്‍ അംഗീകാരം നല്‍കി. സെമിനാര്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ അധ്യക്ഷയായി.

Advertisement

ലൈഫ് സമ്പൂര്‍ണ്ണ ഭവന നിര്‍മ്മാണ പദ്ധതി, അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി, മാലിന്യമുക്തം നവ കേരള പദ്ധതി എന്നിവയ്ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്. ഉല്‍പാദന വര്‍ദ്ധനവിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പ്രൊജക്റ്റ് ഏറ്റെടുത്തിട്ടുണ്ട്. പട്ടികജാതി ഉപ പദ്ധതി, പാലിയേറ്റീവ് പദ്ധതി, കുട്ടികള്‍ ഭിന്നശേഷിക്കാര്‍ വയോജനങ്ങള്‍ എന്നിവര്‍ക്കുള്ള ക്ഷേമപദ്ധതി വനിതാ ക്ഷേമ പദ്ധതി എന്നിവയ്ക്കും പദ്ധതിയില്‍ പ്രധാന പരിഗണന നല്‍കിയിട്ടുണ്ട്.

Advertisement

പഞ്ചായത്തിലെ പ്രധാന റോഡുകളുടെ പുനരുദ്ധാരണത്തിന് അറ്റകുറ്റപ്പണികള്‍ക്കുമായി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. സെമിനാറില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.അനില്‍കുമാര്‍ വൈസ് പ്രസിഡണ്ട് എം.ഷീല സ്ഥിരം സമിതി ചെയര്‍മാന്‍മാര്‍ ആയ സന്ധ്യ ഷിബു, വി.കെ.അബ്ദുല്‍ ഹാരിസ്, അതുല്യ ബൈജു, ബിന്ദു സോമന്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement

Summary: Chemanchery Gram Panchayat has approved the development seminar to envisage development projects worth Rs.30 crore