ഓണത്തിന് ചെണ്ടുമല്ലിയ്ക്കായി ഇനി എങ്ങും പോകേണ്ട; ചേമഞ്ചേരി കല്ലട വനിതാ ഗ്രൂപ്പ് നട്ടുവളര്‍ത്തിയ ചെണ്ടുമല്ലികൃഷി വിളവെടുപ്പ് നടത്തി


ചേമഞ്ചേരി: ചേമഞ്ചേരിയിലെ കല്ലട ഗ്രൂപ്പ് നട്ടുവളര്‍ത്തിയ ചെണ്ടുമല്ലികൃഷിയുടെ വിളവെടുപ്പും ആദ്യവില്പനയും സംഘടിപ്പിച്ചു. പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതി 2024-25 ഉള്‍പ്പെടുത്തി പുഷ്പ കൃഷി പ്രോത്സാഹന പദ്ധതി പ്രകാരം വനിതാഗ്രൂപ്പുകള്‍ നട്ടുവളര്‍ത്തിയ ഏഴാം വാര്‍ഡിലെ ചെണ്ടുമല്ലിയാണ് വിളവെടുപ്പ് നടത്തിയത്.

ചെണ്ടുമല്ലി വിളവെടുപ്പും ആദ്യ വില്പനയും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കെയില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സുധയുടെ അധ്യക്ഷതയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഗ്രൂപ്പ് കണ്‍വീനര്‍ ശാന്ത സ്വാഗതം പറഞ്ഞു.
വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സന്ധ്യ ഷിബു, ക്ഷേമ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ അബ്ദുല്‍ ഹാരിസ്, വാര്‍ഡ് മെമ്പര്‍മാരായ ശിവദാസന്‍, രാജേഷ്, എന്നിവരും, കൃഷി ഓഫീസര്‍ വിദ്യബാബു, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കേളോത്ത് ശശിമാസ്റ്റര്‍, അസി.കൃഷി ഓഫീസര്‍ മധുസൂദനന്‍, എന്നിവര്‍ പരിപാടിക്ക് ആശംസകള്‍ നേര്‍ന്നു. കല്ലട ഗ്രൂപ്പിലെ സജിനി നന്ദിയും പറഞ്ഞു.

Description: chemancherry-kallada-womens-group-planted-and-harvested-marigold