പാട്ടും നൃത്തവുമായി കലാവിരുന്നൊരുക്കി സ്ത്രീകള്‍; ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ കലോത്സവം ആരവം 2025ന് സമാപനം


Advertisement

ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ കലോത്സവം ആരവം 2025 ന് സമാപനമായി. രണ്ട് ദിവസങ്ങളിലായി നടന്ന കലോത്സവത്തില്‍ അഞ്ഞൂറില്‍ അധികം വനിതകള്‍ അരങ്ങിലെത്തി. മത്സരത്തില്‍ മൂന്നാം വാര്‍ഡ് ഏ.ഡി.എസ് ഒന്നാം സ്ഥാനവും, ആറാം വാര്‍ഡ് എ.ഡി.എസ് രണ്ടാംസ്ഥാനവും നേടി.

Advertisement

സമാപന സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ആര്‍.പി.വത്സല ട്രോഫികള്‍ വിതരണം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ഷൈമ അധ്യക്ഷയായി

Advertisement
Advertisement