ഭിന്നശേഷി മേഖലയില്‍ ‘അഭയം’ പ്രവര്‍ത്തനം സമൂഹത്തിന് മാതൃക’; ചേമഞ്ചേരി അഭയം സ്‌പെഷ്യല്‍ സ്‌കൂള്‍ 25ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു


ചേമഞ്ചേരി: ചേമഞ്ചേരി അഭയം സ്‌കൂള്‍ 25ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു. ഭിന്നശേഷി മേഖലയില്‍ കഴിഞ്ഞ 25 വര്‍ഷമായി അഭയം നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിനാകെ മാതൃകയാക്കാവുന്നതാണെന്ന് ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ പറഞ്ഞു. ചേമഞ്ചേരി ഫ്രീഡം ഫൈറ്റേഴ്‌സ് ഹാളില്‍ സംഘടിപ്പിച്ച ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.


പരിപാടിയില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അഭയം പ്രസിഡണ്ടായി എം.സി മമ്മദ് കോയ, വൈസ് പ്രസിഡണ്ടായി ഡോ.എന്‍.കെ ഹമീദ് , മുസ്തഫ ഒലീവ് എന്നിവരും ജനറല്‍ സെക്രട്ടറിയായി മാടഞ്ചേരി സത്യനാഥന്‍, ട്രഷറര്‍ സ്ഥാനത്തേയ്ക്ക് പി.പി അബ്ദുള്‍ ലത്തീഫ്, സെക്രട്ടറി അഡ്മിനിസ്‌ട്രേഷന്‍ സ്ഥാനത്തേയ്ക്ക് ശശി കൊളോത്ത്, ശശിധരന്‍ ചെറൂര്‍ ( സെക്രട്ടറി ക്ലാസ്സ്), ബാലകൃഷ്ണന്‍ പൊറോളി(സെക്രട്ടറി പ്രോജക്ട് ) ബിനേഷ് പടിഞ്ഞാറെ വളപ്പില്‍(സെക്രട്ടറി പാലിയേറ്റീവ് ) എന്നിവരെ തിരഞ്ഞെടുത്തു.

Description: Chemancherry Abhayam School organized the 25th Annual General Body Meeting.