ഭവന നിർമ്മാണത്തിനും ഉത്പാദന മേഖലയ്ക്കും കുടിവെള്ളത്തിനും പ്രാധാന്യം നൽകി ചേമഞ്ചേരി പഞ്ചായത്തിന്റെ ഈ വർഷത്തെ ബജറ്റ്
ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് 2022-23 സാമ്പത്തിക വർഷത്തെ വാർഷിക ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജ്നഫ് കാച്ചിയിൽ അവതരിപ്പിച്ചു. ഭവന നിർമ്മാണത്തിനും ഉത്പാദന മേഖലയ്ക്കും കുടിവെള്ളത്തിനുമാണ് ബജറ്റ് ഊന്നൽ നൽകിയിരിക്കുന്നത്.
ചേമഞ്ചേരി പഞ്ചായത്തിന്റെ മുൻ വർഷത്തെ ആകെ വരവ് 31,02,59,751 രൂപയും ചെലവ് 30,66,25,500 രൂപയാണ്.
ബജറ്റിന്റെ വിശദാംശങ്ങൾ ഇങ്ങനെ:
- ലൈഫ് ഭവന പദ്ധതിയിലൂടെ പരമാവധി വീടുകൾ നിർമ്മിച്ചു നൽകുന്നതിനായി 4 കോടി രൂപ വകയിരുത്തി.
- കുടിവെള്ളത്തിനായി 1.24കോടി രൂപ വകയിരുത്തി.
- കാർഷികമേഖലയിൽ തരിശുഭൂമി ആയി കിടക്കുന്ന തൊണ്ണൂറാം പാടശേഖരത്തിൽ കൃഷിയിറക്കും.കാർഷിക മേഖലയിൽ 66 ലക്ഷം രൂപ വകയിരുത്തി.
- പച്ചക്കറിയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് പദ്ധതികൾ ആവിഷ്കരിക്കും.
- മത്സ്യബന്ധന മേഖലയിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും മത്സ്യ സമ്പത്ത് വർധിപ്പിക്കുന്നതിനുമായി 32 ലക്ഷം രൂപ വകയിരുത്തി.
- ഓരോ വീടുകളിലും മാലിന്യസംസ്കരണ സംവിധാനം ഉറപ്പുവരുത്തും.മാലിന്യ സംസ്കരണത്തിനായി 81 ലക്ഷം രൂപ വകയിരുത്തി.
- ജീവിതശൈലി രോഗങ്ങൾ കണ്ടെത്തി തുടർ ചികിത്സ ഉറപ്പാക്കും .ആരോഗ്യ മേഖലയിൽ 35 ലക്ഷം വകയിരുത്തി.
- മൃഗസംരക്ഷണ മേഖലയിൽ 67.5 ലക്ഷം രൂപ വകയിരുത്തി.
- ചെറുകിടവ്യവസഹായങ്ങൾക്കായി 30 ലക്ഷം രൂപ വകയിരുത്തി.
- സ്കിൽഡ് ലേബർ സൊസൈറ്റി രൂപീകരിച്ചു പരിശീലനം നൽകി ലേബർ ബാങ്ക് രൂപീകരിക്കും.
- കുടുംബശ്രീ വിപണന കേന്ദ്രം , തൊഴിൽ സംരംഭം ആരംഭിക്കും.
- കമ്പ്യൂട്ടർ ജോലികൾ ചെയ്യുന്നതിന് സൗകര്യമൊരുക്കുന്ന ഐടി ഹബ്ബുകൾ കൾ സ്ഥാപിക്കും.