സൊറപറഞ്ഞും കലാപരിപാടികളുമായി ഒരൊത്തുകൂടല്‍; ഹൃദ്യമായി ചേമഞ്ചേരി കുറ്റിരാരിച്ചന്‍ കണ്ടി കുടുംബ സംഗമം


ചേമഞ്ചേരി: ചേമഞ്ചേരി കുറ്റിരാരിച്ചന്‍ കണ്ടി കുടുംബ സംഗമം സംഘടിപ്പിച്ചു. കാപ്പാട് ഹാപ്പി ഹോമില്‍ വെച്ച് നടന്ന പരിപാടി മുന്‍ ഗ്രാമപഞ്ചായത്ത് അംഗം വി. വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. കുടുംബാംഗം കൗമുദിയമ്മയെ ചടങ്ങില്‍ ആദരിച്ചു.
മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സത്യനാഥന്‍ മാടഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി.


പി. ഉണ്ണികൃഷ്ണന്‍, മോഹനകൃഷ്ണന്‍, സുമന കുമാരി, സുധീര്‍ പൂനൂര്‍, സാജ്‌ന ജിനായര്‍, സ്മിത ദിനേശ്, ബിനിത സത്യനാഥന്‍ എന്നിവര്‍ സംസാരിച്ചു. സജിത ഉണ്ണിക്കൃഷ്ണന്‍ സ്വാഗതവും അര്‍ജുന്‍ നന്ദിയും പറഞ്ഞു. സംഗമത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിവിധ മത്സര ഇനങ്ങളും സംഘടിപ്പിച്ചു.