ഭക്തിസാന്ദ്രമായി ചേമഞ്ചേരി കല്ലട ഇല്ലത്ത് ശ്രീ പരദേവത ഭഗവതി ദേവസ്ഥാനം പുനഃപ്രതിഷ്ഠ


 

ചേമഞ്ചേരി: കല്ലട ഇല്ലത്ത് ശ്രീ പരദേവത ഭഗവതി ദേവസ്ഥാനത്തെ പുനപ്രതിഷ്ഠാ ചടങ്ങില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കാളികളായി. തന്ത്രി ബ്രഹ്മശ്രീ എടമന ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ ചടങ്ങുകള്‍ നടന്നു.

ചടങ്ങുകൾക്ക് ശേഷം ഭക്തജനങ്ങൾക്ക് പ്രസാദ ഊട്ടും ഒരുക്കിയിരുന്നു. എല്ലാ മലയാള മാസവും ആദ്യത്തെ ശനിയാഴ്ച മാസ പൂജ ഉണ്ടായിരിക്കും. രാജേഷ് നമ്പൂതിരിയാണ് ദേവസ്ഥാനത്തെ മേൽശാന്തി.

Description: Chemancheri Kallada Illat Sri Paradevata Bhagavathy Devasthanam