ചേലിയ കൊട്ടിയോട്ടില്‍ താഴെ ചന്ദ്രന്‍ അന്തരിച്ചു


ചെങ്ങോട്ടുകാവ്: ചേലിയ കൊട്ടിയോട്ടില്‍ താഴെ ചന്ദ്രന്‍ അന്തരിച്ചു. എഴുപത് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

ലോട്ടറി കച്ചവടക്കാരനായിരുന്നു. നേരത്തെ പെയിന്റിങ് തൊഴിലാളിയായും ജോലി ചെയ്തിരുന്നു. ആര്‍ട്ട് ഡയറക്ടറും തിരക്കഥ കൃത്തുമായ അനൂപ് ചന്ദ്രന്‍ കൊയിലാണ്ടിയുടെ അച്ഛനാണ്.

ഭാര്യ: വത്സല. മക്കള്‍: രമ്യ (ഒള്ളൂര്‍), ഷിനി, അനൂപ് ചന്ദ്രന്‍.

മരുമക്കള്‍: സുനില്‍കുമാര്‍ ഒതയോത്ത്, ബിജില അനൂപ്. കൊച്ചുമക്കള്‍: നിത്യ ദാസ്, നീതുസസ്, അമല്‍ജിത്ത്, സൂര്യ കിരണ്‍, ഹൃഥിക്, ദേവരാജ്, പൃഥ്വിരാജ്.

മൃതദേഹം ഇന്ന് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ആഗസ്റ്റ് 13 ഞായറാഴ്ചയാണ് സഞ്ചയനം.