കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ച എം.ആര്‍ രാഘവവാരിയരെ ആദരിച്ച് ചേലിയ യുവജന വായനശാല
കൊയിലാണ്ടി: കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ച എം.ആര്‍ രാഘവവാരിയരെ ചേലിയ യുവജന വായനശാല
ആദരിച്ചു. ചരിത്രത്തിലും സാഹിത്യത്തിലും ഒരുപോലെ അദ്വിതീയനായ ഡോ.എം ആര്‍ രാഘവവാരിയര്‍ക്ക് വിശിഷ്ടാംഗത്വം നല്‍കുന്നതോടെ സാഹിത്യ അക്കാദമി തന്നെ പുരസ്‌കരിക്കപ്പെട്ടിരിക്കയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് പറഞ്ഞു.
കഠിനാദ്ധ്വാനം മാത്രമാണ് തന്റെ കൈമുതലെന്നും നഷ്ടപ്പെട്ടു പോയെന്ന് ഭയന്ന പ്രാചീന ലിപികളെ വീണ്ടെടുക്കാന്‍ കഴിഞ്ഞുവെന്നതാണ് അഭിമാനകരമായ നേട്ടമെന്നും രാഘവവാരിയര്‍ ആദരം ഏറ്റുവാങ്ങിക്കൊണ്ട് അഭിപ്രായപ്പെട്ടു. ചടങ്ങിന് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. വേണു മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. വിജയരാഘവന്‍ ചേലിയ ആദരഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.ടി.എം കോയ, അഡ്വ. പി പ്രശാന്ത്, ശിവന്‍ കക്കാട്ട് എന്നിവര്‍ സംസാരിച്ചു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ക്വിസ് മത്സര വിജയികള്‍ക്ക് വേദിയില്‍ വെച്ച് സമ്മാനങ്ങള്‍ നല്‍കി.
Description: Chelia Youth Library in honor of Mr. Raghavavari who was awarded Kerala Sahitya Akademi Distinguished Membership.