ആസ്വാദകരെ കാത്തിരിക്കുന്നത് നൃത്ത സംഗീത വിരുന്ന്; നവരാത്രി ആഘോഷപ്പൊലിമയില്‍ ചേലിയ കഥകളി വിദ്യാലയം


Advertisement

ചേമഞ്ചേരി:
ആരാധ്യനായ പത്മശ്രീ ഗുരു ചേമഞ്ചേരിയുടെ സ്മരണയില്‍ ചേലിയ കഥകളി വിദ്യാലയം നവരാത്രി ആഘോ പരിപാടികളുടെ നിറവില്‍. ആഗസ്ത് 10 വ്യാഴാഴ്ച പൂജ വെയ്പ്പ്. 11 വെള്ളിയാഴ്ച സംഗീതാര്‍ച്ചന, വാദ്യാര്‍ച്ചന എന്നിവ അരങ്ങേറും. 12 ശനിയാഴ്ച മഹാ നവമി ദിനത്തില്‍ കഥകളി വിദ്യാലയം സ്ഥിരം വേദിയില്‍ ശാസ്ത്രീയ നൃത്തങ്ങള്‍, തിരുവാതിരക്കളി, കഥകളി എന്നിവ അരങ്ങേറും.
Advertisement

13 ന് വിജയദശമി ദിനത്തില്‍ വിവിധ ക്ലാസുകളിലേക്കുള്ള പ്രവേശനം, വിദ്യാരംഭം എന്നിവ കഥകളി വിദ്യാലയം രംഗമണ്ഡപത്തില്‍ നടക്കും. 13 ന് വൈകീട്ട് 3 മുതല്‍ സമാപന പരിപാടികള്‍ കൊയിലാണ്ടി നഗരസഭാ ടൗണ്‍ ഹാളിലാണ് നടക്കുന്നത്. കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാക്കളായ ഡോക്ടര്‍ എം.ആര്‍.രാഘവവാരിയര്‍, കവി കല്പറ്റ നാരായണന്‍ എന്നിവരെ ആദരിക്കും. തുടര്‍ന്ന് നൃത്ത, വാദ്യ, സംഗീത വിദ്യാര്‍ത്ഥികളുടെ ആദ്യാവതരണങ്ങള്‍ അരങ്ങേറും.

Advertisement
Advertisement