‘ജന്മസ്മൃതി 24’;വിവിധ പരിപാടികളോടെ ഗുരു ചേമഞ്ചേരിയുടെ 109 -ാം ജന്മദിനം ആഘോഷിച്ച് ചേലിയ കഥകളി വിദ്യാലയം


ചേമഞ്ചേരി: ഗുരു ചേമഞ്ചേരിയുടെ 109 ആം ജന്‍മദിനംപരിപാടി സംഘടിപ്പിച്ചു. ചേലിയ കഥകളി വിദ്യാലയം സംഘടിപ്പിച്ച പരിപാടിയില്‍ ഗുരുവിന്റെ പൂര്‍ണ്ണകായ പ്രതിമയില്‍ പുഷ്പാര്‍ച്ചനയോടെ പരിപാടി ആരംഭിച്ചു. വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, നാട്ടുകാര്‍, പൊതു പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്തു.

കഥകളി വിദ്യാലയം അദ്ധ്യാപകര്‍ സംഘടിപ്പിച്ച ഗാനാര്‍ച്ചന ചെറിയേരി പ്രഭാകരന്‍ ഉദ്ഘാടനം നടത്തി. ഗാനാര്‍ച്ചനയെ തുടര്‍ന്ന് നടന്ന ഗുരുസ്മൃതിയില്‍ പുക്കാട് കലാലയം പ്രസിഡന്റും കവിയും കലാകാരനുമായ യു.കെ രാഘവന്‍ മാസ്റ്റര്‍ ഗുരുവിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചു.

കഥകളി വിദ്യാലയം പ്രിന്‍സിപ്പാള്‍ കലാമണ്ഡലം പ്രേംകുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വൈസ് പ്രസിഡന്റ് വിജയ രാഘവന്‍ അധ്യക്ഷത വഹിച്ചു. കലാമണ്ഡലം ഷീബ കൃഷ്ണകുമാര്‍, ചേലിയ യു.പി സ്‌കൂള്‍ പ്രധാന അധ്യാപിക ദിവ്യ, ചിത്ര വാര്യര്‍ എന്നിവര്‍ സംസാരിച്ചു. കഥകളി വിദ്യാലയം പി.ടി.എ വൈസ് പ്രസിഡന്റ് രാജശ്രീ ചടങ്ങില്‍ നന്ദി പറഞ്ഞു.