സംസ്ഥാന കലോത്സവത്തിലൂടെ ചേലിയ കഥകളി വിദ്യാലയത്തിലെ കലാകാരന്മാര്‍ ജില്ലയ്ക്ക് സമ്മാനിച്ചത് 35 പോയിന്റുകള്‍; ജേതാക്കള്‍ക്ക് അനുമോദനം
പൂക്കാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അപൂര്‍വ്വ നേട്ടവുമായി ചേലിയ കഥകളി വിദ്യാലയം. വിജയക്കുതിപ്പില്‍ കോഴിക്കോടു ജില്ലക്ക് 35 പോയന്റുകളാണ് കഥകളി വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ സമ്മാനിച്ചത്. ചേലിയ കഥകളി വിദ്യാലയം ജേതാക്കളെ അനുമോദിക്കുകയും പ്രതിഭാ സംഗമം സംഘടിപ്പിക്കുകയും ചെയ്തു.
പ്രസിദ്ധ മിമിക്രി കലാകാരന്‍ അഷ്‌കര്‍ കലാഭവന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് അദ്ദേഹം അവതരിപ്പിച്ച മാജിക് ഡാന്‍സ് നവ്യാനുഭവമായി മായി മാറി.
കലോത്സവ ജേതാക്കളെ പരിശീലിപ്പിച്ച കഥകളി വിദ്യാലയം അധ്യാപകര്‍ കലാമണ്ഡലം പ്രേംകുമാര്‍, കലാനിലയം ഹരി, കലാമണ്ഡലം ശിവദാസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
കഥകളി വിദ്യാലയം പ്രസിഡണ്ട് ഡോ. എന്‍.വി.സദാനന്ദന്‍, സെക്രട്ടറി പി.സന്തോഷ് കുമാര്‍, കെ.കെ.ശങ്കരന്‍ മാസ്റ്റര്‍, സുധീഷ് നന്മ, ടി.നാരായണന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കലോത്സവ ജേതാക്കള്‍ അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി.