സംഗീതാസ്വാദകര്‍ക്ക് നവ്യാനുഭവമായി പി.ജയചന്ദ്രന്റെ ഗാനങ്ങള്‍ കോര്‍ത്തിണിക്കികൊണ്ടുള്ള ഗാനമേള; എം.ടി, ജയചന്ദ്രന്‍ അനുസ്മരണ പരിപാടിയുമായി വെങ്ങളത്തെ ചീനിച്ചേരി സാംസ്‌കാരിക നിലയം


വെങ്ങളം: ചീനിച്ചേരി സാംസ്‌കാരിക നിലയം ലൈബ്രറിയുടെ നേതൃത്വത്തില്‍ എം.ടി, ജയചന്ദ്രന്‍ അനുസ്മരണം നടത്തി. സാംസ്‌കാരിക നിലയം ഹാളില്‍ വച്ച് നടന്ന അനുസ്മരണ പരിപാടി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അതുല്യ ബൈജു ഉദ്ഘാടനം ചെയ്തു.

കെ മധു മാസ്റ്റര്‍ അനുസ്മരണ ഭാഷണം നടത്തി. ലൈബ്രറി സമിതി പ്രസിഡന്റ് കെ.പുഷ്പരാജ് അധ്യക്ഷത വഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ശിവദാസന്‍ , അജ്‌നഫ്.കെ എന്നിവര്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് പി.ജയചന്ദ്രന്‍ ആലപിച്ചിട്ടുള്ള പാട്ടുകള്‍ കോര്‍ത്തിണക്കി കൊണ്ട് പ്രാദേശിക കലാകാരന്മാരുടെ കരോക്കെ ഗാനമേള അരങ്ങേറി. ഷഫ്ക്കത്ത്കെ..ടി സ്വാഗതവും കെ.കെ.ആണ്ടിക്കുട്ടി നന്ദിയും പറഞ്ഞു.