ഇവര്‍ സ്‌കൂളിന് അഭിമാനം; കലാ,കായിക,ശാസ്ത്രമേളകളിലെ പ്രതിഭകളെ അനുമോദിച്ച് ചാവട്ട് എം.എല്‍.പി സ്‌കൂള്‍
മേപ്പയ്യൂര്‍: കലാ കായിക മത്സരങ്ങളിലെ മികച്ച പ്രകടനം കാഴ്ച വെച്ച വിദ്യാര്‍ത്ഥികളെ അനമോദിച്ച് ചാവട്ട് എം.എല്‍.പി സ്‌കൂള്‍. കലാ- കായിക,ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ശാസ്ത്ര, പ്രവൃത്തിപരിചയ മേളകളിലെ പ്രതിഭകള്‍ക്കാണ് അനുമോദനം ഏര്‍പ്പെടുത്തിയത്.
അനുമോദന സംഗമം ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ പി. ഹസീസ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സ്മിത സിഎം സ്വാഗതവും പിടിഎ പ്രസിഡന്റ് ഷോണിമ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിദ്യാഭ്യാസ ആവശ്യാര്‍ത്ഥം വിദേശത്തേക്ക് പോകുന്ന സ്‌കൂളിലെ കരാട്ടെ പരിശീലകനായ മുഹമ്മദ് ശഹലിന് യാത്രയയപ്പും നല്‍കി.
ഗ്രാമപഞ്ചായത്ത് അറബിക് കലോത്സവത്തില്‍ മൂന്നാം സ്ഥാനം നേടിയ വിദ്യാലയത്തിന് പിടിഎ കമ്മിറ്റി ഉപഹാരം നല്‍കി.
മാനേജര്‍ പി. കുഞ്ഞമ്മദ്, എംപിടിഎ ചെയര്‍പേഴ്‌സണ്‍ ഹഫ്‌സത്ത്, പിടിഎ വൈസ്പ്രസിഡന്റ് റസീന വി.കെ, അധ്യാപകരായ രബിഷ എംപി, റഅഫിന കെ, ശാനിഫ. ഇ, രജിഷ. പിവി, ലിജിന.സി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്ന് കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് യാസീന്‍ നന്ദിയും പറഞ്ഞു.