ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; കൊയിലാണ്ടി നോര്‍ത്ത് ഇലക്ട്രിക് സെക്ഷനിലെ ക്യാഷ് കൗണ്ടറിന്റെ പ്രവര്‍ത്തന സമയത്തില്‍ നാളെ മുതല്‍ മാറ്റം


കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്ത് ഇലക്ട്രിക്കല്‍ സെക്ഷനിലെ ക്യാഷ് കൗണ്ടര്‍ പ്രവര്‍ത്തനത്തില്‍ നാളെ മുതല്‍ മാറ്റമുണ്ടാകുമെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. രാവിലെ 9 മണി മുതല്‍ 3 മണി വരെയാണ് നാളെ മുതല്‍ ക്യാഷ് കൗണ്ടര്‍ പ്രവര്‍ത്തിക്കുക.

സെക്ഷന്‍ ഓഫീസുകളില്‍ നിലവിലുള്ള രണ്ട് ക്യാഷ് കൗണ്ടറുകള്‍ ഒരു കൗണ്ടറാക്കി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പ്രവര്‍ത്തനസമയത്തില്‍ മാറ്റം വരുത്തിയിട്ടുള്ളത്. കറണ്ട് ബില്ല് അടയ്ക്കുന്നതിന് ഉപഭോക്താക്കള്‍ പരമാവധി ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ അറിയിച്ചു.