പാഠം ഒന്ന്: കായികം; മികച്ച കായിക താരങ്ങളെ വാർത്തെടുക്കാനൊരുങ്ങി ചങ്ങരോത്ത് എം.യു.പി സ്കൂൾ
പേരാമ്പ്ര: ഇനി പഠനത്തോടൊപ്പം ഇവിടെ കളിയുമുണ്ടാവും. മികച്ച കായിക താരങ്ങളെ വാർത്തെടുക്കാനൊരുങ്ങി ചങ്ങരോത്ത് എം യു പി സ്കൂൾ. കളിമുറ്റം സ്പോർട്സ് അക്കാഡമിക്കു കീഴിൽ സമഗ്ര കായിക പരിശീലന പദ്ധതിക്കു തുടക്കമായി. കായികാരോഗ്യത്തിന്റെ വീണ്ടെടുപ്പിനു കളിമുറ്റത്തൊരു കൂട്ടു ചേരലാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.
ലോഗോ പ്രകാശനം സ്കൂൾ മാനേജർ എസ്.പി കുഞ്ഞമ്മത്, മാനേജിംഗ് കമ്മറ്റി പ്രസിഡണ്ട് തൊണ്ടിയിൽ മമ്മി, പ്രധാനാധ്യാപകൻ കെ.കെ. യൂസഫ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി സി.വി. നജ്മ, സീനിയർ അസിസ്റ്റന്റ് എം.സുലൈമാൻ എന്നിവർ ചേർന്നു നിർവ്വഹിച്ചു.
മൊബൈൽ ഫോൺ ഗെയിമുകളിലും മറ്റും അടിമകളായിത്തീർന്നവരുടെ ആരോഗ്യ പരവും മാനസികവുമായ വികാസം സാധ്യമാക്കാനുള്ള വെക്കേഷൻ ട്രെയ്നിംഗ് ക്യാമ്പ്, വിവിധ ഗെയിമുകളിൽ പരിശീലനം, യോഗ, കരാട്ടെ കായികക്ഷമതാ പ്രവർത്തനങ്ങൾ തുടങ്ങിയവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
കോർഡിനേറ്റർ സിദ്ധീഖ്, ടി യൂസഫ് എം.കെ മുഹമ്മദ് ഷാനി എന്നിവർ നേതൃത്വം നൽകി. ടി.എം അബ്ദുൽ അസീസ്, റഷീദ് എം.കെ, എസ് സുനന്ദ്, ശിഹാബ് കന്നാട്ടി, നിസാർ എം.കെ, റഷീദ് കെ, ബാബു വി.എം, പി.കെ. യൂസഫ്, സനില കുമാരി, ഹസീന.കെ, രജിഷ. ടി, നിഷ, വി.പി, അൻഷിദ, ആതിഖ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.