പുഴ വീണ്ടെടുക്കാൻ കുട്ടികൾ ഒത്തുകൂടി; ചെറുപുഴ വീണ്ടെടുക്കൽ വിളംബര ജാഥയുമായി ചങ്ങരോത്ത് എം.യു.പി സ്കൂൾ വിദ്യാർത്ഥികൾ
പേരാമ്പ്ര: മാലിന്യത്താൽ നിറഞ്ഞ് നഷ്ട്ടമായ ചെറുപുഴ വീണ്ടെടുക്കാൻ കുട്ടികൾ ഒത്തുകൂടി. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ ലോക ജലദിനത്തിൽ നടത്തുന്ന ചെറുപുഴ വീണ്ടെടുക്കൽ പ്രവർത്തനത്തിന് പിന്തുണയേകി ചങ്ങരോത്ത് എം യു പി സ്കൂൾ. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പന്തിരിക്കര ടൗണിൽ വിളംബര ജാഥ നടത്തി.
അയ്യായിരം ആളുകളെ പങ്കെടുപ്പിച്ച് ചങ്ങരോത്ത് പഞ്ചായത്തിലെ അഞ്ച് കിലോമീറ്ററിലധികം വരുന്ന പുഴയിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനാണ് പദ്ധതി. പുഴയെ വീണ്ടെടുക്കുന്ന പ്രവർത്തനത്തിൽ സ്കൂൾ വിദ്യാർഥികൾ പങ്കാളികളാകും. ചങ്ങരോത്ത് എം.യു.പി സ്കൂളിൽ നിന്ന് ആരംഭിച്ച വിളംബരജാഥ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ഫ്ലാഗ് ഓഫ് ചെയ്തു.
പ്രധാനധ്യാപകൻ കെ.കെ യൂസഫ് അധ്യക്ഷത വഹിച്ചു. എം സുലൈമാൻ, ടി.എം അബ്ദുൽ അസീസ്, സിവി നജ്മ, എസ് സുനന്ദ്, ശിഹാബ് കന്നാട്ടി, എം.കെ നിസാർ, വി.എം ബാബു, എം.കെ അബ്ദുൾ റഷീദ്, ടി സിദ്ദിഖ്, കെ ഹസീന, ടി രജിഷ, സി അൻഷിദ, എം.കെ യൂസഫ് , കെ റഷീദ്, വി.പി നിഷ, പി മുനീർ, ഒ ഷഹന, അനുദേവ്, പാർത്ഥ സാരഥി നേതൃത്വം നൽകി.