നീറ്റ്, യു.ജി അപേക്ഷകളില്‍ തെറ്റു വരുത്തിയോ?; എങ്കില്‍ അപേക്ഷകള്‍ തിരുത്താന്‍ അവസരം, അറിയാം വിശദമായി


കോഴിക്കോട്: നീറ്റ് യു.ജി 2024 അപേക്ഷയില്‍ തെറ്റു വരുത്തിയോ?. എന്നാല്‍ തെറ്റ് തിരുത്താനുള്ള അവസരം കറക്ഷന്‍ വിന്‍ഡോ തുറന്നു. മാര്‍ച്ച് 18 തിങ്കളാഴ്ച്ച മുതലാണ് അപേക്ഷ തിരുത്താനുള്ള അവസരം. ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് തിരുത്തേണ്ടത്.

മാര്‍ച്ച് 20 രാത്രി 11.50 വരെ അപേക്ഷകള്‍ തിരുത്താനുള്ള അവസരമുണ്ട്. ഇതിന് ശേഷം തിരുത്താനുള്ള അവസരം ലഭിക്കില്ല. തിരുത്തിയതിന് ശേഷം അപേക്ഷയുടെ ഒരു കോപ്പി ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചു വെക്കേണ്ടതാണ്.

മെയ് 5നാണ് നീറ്റ് യു.ജി പരീക്ഷ. രാജ്യത്തെ 14 സെന്ററുകളിലായിട്ടാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പരീക്ഷ നടത്തുന്നത്. വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. https://neet.nta.nic.in/.