അടുത്ത 3 മണിക്കൂറിൽ ശക്തമായ കാറ്റിന് സാധ്യത; കോഴിക്കോട് ഉൾപ്പടെ ഏഴ് ജില്ലകളിൽ ജാ​ഗ്രതാ മുന്നറിയിപ്പ്


കോഴിക്കോട്: അടുത്ത 3 മണിക്കൂറിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കോഴിക്കോട് ഉൾപ്പടെ ഏഴ് ജില്ലകളിൽ ജാ​ഗ്രതാ മുന്നറിയിപ്പ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കുമെന്നാണ് മുന്നറിയിപ്പ്.

ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നു.

അടുത്ത 12 മണിക്കൂറിനുള്ളിൽ ഇത് ശക്‌തി ശക്തി പ്രാപിച്ച് വടക്ക് പടിഞ്ഞാറ്‌ ദിശയിൽ സഞ്ചരിച്ച് തീവ്ര ന്യൂനമർദമായി മാറാനും തുടർന്നുള്ള 24 മണിക്കൂറിനുളിൽ ഒഡിഷ തീരത്ത് കരയിൽ പ്രവേശിക്കാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.