അവര്‍ ഇനി സ്വന്തം കെട്ടിടത്തില്‍ പഠിക്കും; ചക്കിട്ടപാറയിലെ പറമ്പില്‍ അങ്കണവാടിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കാനുള്ള സ്ഥലത്തിന് അഡ്വാന്‍സ് നല്‍കി


Advertisement

പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചാത്തിലെ ഒന്നാം വാര്‍ഡിലെ പറമ്പില്‍ അങ്കണവാടിക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാന്‍ സ്ഥലം കണ്ടെത്തി അഡ്വാന്‍സ് തുക കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് കെ സുനിലില്‍ നിന്ന് ഭൂമി ഉടമ തോമസ് ഫിലിപ്പി് തുക ഏറ്റുവാങ്ങി. അഞ്ച് സെന്റ് സ്ഥലമാണ് കെട്ടിടം നിര്‍മ്മിക്കാനായി പഞ്ചായത്ത് വാങ്ങുന്നത്.

Advertisement

15 വര്‍ഷമായി വാടക കെട്ടിടത്തിലാണ് അങ്കണവാടി പ്രവര്‍ത്തിച്ചു വരുന്നത്. അങ്കണവാടിക്ക് സ്ഥലം ലഭ്യമാകാത്ത സാഹചര്യം നിലനിന്നിരുന്നതിനാല്‍ സ്വന്തമായി കെട്ടിടം നിര്‍മ്മിച്ച് നല്‍കാന്‍ ഭരണസമിതിക്ക് സാധിച്ചിരുന്നില്ല.

Advertisement

പഞ്ചായത്തിലെ മുഴുവന്‍ അങ്കണവാടികളും സ്വന്തം കെട്ടിടത്തിലേക്ക് മാറണം എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് പറമ്പല്‍ അങ്കണവാടി കെട്ടിടം നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലം വാങ്ങുവാന്‍ തീരുമാനിക്കുകയായിരുന്നു.
സ്ഥലം വാങ്ങാനും കെട്ടിടം നിര്‍മ്മിക്കാനുമയി 28 ലക്ഷം രൂപയാണ് പ്ലാന്‍ ഫണ്ടിലൂടെ ലഭ്യമാക്കുക.

Advertisement

[bot1]