കാര്‍ഷിക കര്‍മസേനയ്ക്ക് ഉപകരണങ്ങള്‍ നല്‍കി ചക്കിട്ടപാറ പഞ്ചായത്ത്
പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാര്‍ഷിക കര്‍മസേനക്കുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.
കൃഷിക്ക് ആവശ്യമായ കാടുവെട്ട് യന്ത്രം, ജാതി, കുരുമുളക്, കമുക് എന്നിവയ്ക്ക് മരുന്ന് തളിക്കാന്‍ ആവശ്യമായ സ്പ്രേ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയത്. പരിശീലനം ലഭിച്ച കാര്‍ഷിക കര്‍മസേനാംഗങ്ങളെ ഉപയോഗിച്ച് കര്‍ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ കാര്‍ഷിക യന്ത്രങ്ങളുടെ സേവനം ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത്, കൃഷി ഓഫീസര്‍ ജിജോ, കാര്‍ഷിക കര്‍മസേന സെക്രട്ടറി പി.പി രാജീവന്‍ എന്നിവര്‍ സംസാരിച്ചു.