എട്ടാം ശമ്പളം കമ്മീഷന്‍ പ്രഖ്യാപിക്കുക, കൊറോണ കാലത്തു തടഞ്ഞു വെച്ച ഡി.എ,ഡി.ആര്‍ അനുവദിക്കുക; കൊയിലാണ്ടി മേഖല കണ്‍വെന്‍ഷനില്‍ ആവശ്യങ്ങള്‍ ഉന്നയിച്ച് സി.ജി.പി.ഒ


കൊയിലാണ്ടി: സി.ജി.പി.ഓ കൊയിലാണ്ടി മേഖല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. കാറോണ കാലത്തു തടഞ്ഞു വെച്ച ഡി.എ,ഡി.ആര്‍ അനുവദിക്കുക, 50% കവിഞ്ഞ ഡി.ആര്‍ അടിസ്ഥാന പെന്‍ഷനില്‍ ലയിപ്പിക്കുക, കമ്മ്യൂറ്റേഷന്‍ കാലാവധി 10 വര്‍ഷം ആയി കുറക്കുക, എട്ടാം ശമ്പളം കമ്മീഷന്‍ പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ യോഗം ഉന്നയിച്ചു.

സമ്മേളനം സി.ജി.പി.ഒ റൂറല്‍ ജില്ലാ പ്രസിഡണ്ട് കെ. കരുണാകരന്‍ നമ്പ്യാര്‍ ഉദ്ഘാടണം ചെയ്തു. റൂറല്‍ ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ നാരായണന്‍ മുഖ്യ പ്രഭാഷണം നടത്തി. എന്‍.വി ഗോപാലന്‍ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി മേഖല പ്രസിഡണ്ട് ആയി എന്‍.എ കുമാരനെ തെരഞ്ഞെടുത്തു. ടി കെ നാരായണന്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു. പി.സി കുഞ്ഞിരാമന്‍ നായര്‍, പി.കെ വേലായുധന്‍ പൂക്കാട,് മാധവന്‍ നായര്‍, പി.ടി ഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു. ഒ.വി പദ്മിനി നന്ദി രേഖപ്പെടുത്തി.